Advertisements
|
യേശുദാസിന് ഭാരതരത്ന പുരസ്ക്കാരം നല്‍കണമെന്ന ആവശ്യം ശക്തമാവുന്നു
ജോസ് കുമ്പിളുവേലില്‍
കൊളോണ്‍: ബഹുഭാഷയില്‍ ആലാപാപനത്തിലൂടെ ഇതിഹാസ ഗായകനായ പത്മവിഭൂഷണ്‍ ഡോ.കെ.ജെ. യേശുദാസിന് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഭാരതരത്ന' നല്‍കണമെന്ന് കഴിഞ്ഞ 40 വര്‍ഷത്തിലധികമായി യൂറോപ്പിലെ സംഗീത മേഖലയില്‍ ചിരപ്രതിഷ്ഠ നേടിയ ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള സംഗീത ആര്‍ട്സ് ക്ളബ് ഇന്ത്യന്‍ പ്രധാനമന്ത്രിയോടും കേന്ദ്ര സര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ചതായി അറിയിച്ചു.
ഈ വിഷയത്തില്‍ അവരുടെ ദയാപൂര്‍വ്വമായ ഇടപെടലും ശുപാര്‍ശയും അഭ്യര്‍ത്ഥിച്ചുകൊണ്ട് സംഗീത ആര്‍ട്സ് ക്ളബ് കേരള, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ക്കും കത്തിന്റെ പകര്‍പ്പുകള്‍ അയച്ചിട്ടുണ്ട്. അനുഗ്രഹീത ഗായകനും ക്ളബിന്റെ സ്ഥാപകനും രക്ഷാധികാരിയുമായ ജോണി ചക്കുപുരക്കല്‍ ആണ് ഇത്തരമൊരു ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മെമ്മോറാണ്ടം നല്‍കിയത്.
മലയാളത്തിന്റെ മഹാഗായകന്‍ നാളിതുവരെ ഏഴ് ദേശീയ അവാര്‍ഡുകളും 36 സംസ്ഥാന അവാര്‍ഡുകളും നേടിയ സംഗീതപ്രഭ തൂകുന്ന ഡോ. യേശുദാസ് ഒരു അസാധാരണ ഗായകനും ഇന്ത്യന്‍ സംസ്കാരത്തിന്റെ യഥാര്‍ത്ഥ അംബാസഡറുമാണ്. ഡോ. യേശുദാസ് ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സംസ്കാരത്തെയും പൈതൃകത്തെയും പ്രതിനിധീകരിക്കുന്നതായി മെമ്മോറോണ്ടത്തില്‍ ചൂണ്ടിക്കാണിയ്ക്കുന്നു. മാത്രമല്ല, അദ്ദേഹത്തിന് ഭാരതരത്നം നല്‍കുന്നത് വൈവിധ്യമാര്‍ന്ന സംഗീത പ്രതിഭയ്ക്ക് തികച്ചും അനുയോജ്യമായ ആദരവായിരിയ്ക്കും എന്നും വ്യക്തമാക്കുന്നു.
ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയില്‍ ഡോ. യേശുദാസ് ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിനും, ചലച്ചിത്ര സംഗീതത്തിനും നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകളാണ്. 1970~ല്‍ 30 വയസ്സില്‍ കേരള സംഗീത നാടക അക്കാദമിയുടെ തലവനായി ചുമതലയേറ്റ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ഡോ. യേശുദാസ്.
മലയാളത്തിന്റെ 'ഗാനഗന്ധര്‍വന്‍' എന്ന് വിളിക്കപ്പെടുന്ന ഡോ. യേശുദാസ്, എല്ലാ വികാരങ്ങളിലും മാനസികാവസ്ഥകളിലും ഈണം നിറയ്ക്കുന്ന 70,000~ത്തിലധികം ഗാനങ്ങള്‍ ഇന്ത്യയിലെ മിക്ക ഭാഷകളിലുമായി പാടുക മാത്രമല്ല ഗാനങ്ങള്‍ റെക്കോര്‍ഡു ചെയ്തിട്ടുണ്ട്. എന്നാലും, തന്റെ ഉദാത്തമായ വിനയത്താല്‍, സംഗീതത്തിന്റെ ഉറവയില്‍ നിന്ന് കുടിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ് താന്‍ ഇപ്പോഴും എന്നു പറയാന്‍ ഇഷ്ടപ്പെടുന്ന ആളുമാണ്.
ഇന്ത്യയിലെ ദശലക്ഷക്കണക്കിന് സംഗീതപ്രേമികള്‍ ദാസേട്ടന്‍ എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന സ്വര്‍ഗ്ഗീയ ഗായകന്‍, 85 വയസ്സില്‍ എത്തി നില്‍ക്കുമ്പോഴും, രാജ്യത്തെ തലമുറകളായി മാറിവരുന്ന ഗായകര്‍ക്ക് പ്രചോദനത്തിന്റെ, ആലാപനത്തിന്റെ മാതൃകാപുരുഷനായി ഒരു വലിയ ഉറവിടമായി തുടരുകയാണ്.സംഗീത ആര്‍ട്സ് ക്ളബ് എല്ലാ സംഗീത പ്രേമികളോടും, ആഗോളതലത്തിലുള്ള പ്രവാസികളോടും ചേര്‍ന്ന് ഈ ഉദ്യമത്തിന് സര്‍വപിന്തുണയും അഭ്യര്‍ത്ഥിയ്ക്കുന്നതായും പത്രക്കുറിപ്പിലൂടെ ജോണി ചക്കുപുരക്കല്‍ (ജര്‍മനി) അറിയിച്ചു.
സംഗീത ആര്‍ട്സ് ക്ളബ്, കൊളോണ്‍
1980 കളുടെ തുടക്കത്തില്‍ ജര്‍മ്മനിയിലെ കൊളോണ്‍ നഗരത്തില്‍ ഇന്ത്യന്‍ സംഗീത പ്രേമികള്‍ സ്ഥാപിച്ച സംഗീത ആര്‍ട്സ് ക്ളബ്, ജര്‍മ്മനിയിലും യൂറോപ്പിലുമായി ഇന്ത്യന്‍ ലളിത സംഗീതവും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിന് വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷത്തിനിടെ യൂറോപ്പിലുടനീളം 600 ലധികം പരിപാടികള്‍ ക്ളബ് സംഘടിപ്പിച്ചിട്ടുണ്ട്. ചങ്ങനാശേരി സ്വദേശിയായ സംഗീത ആര്‍ട്സ് ക്ളബ്ബിന്റെ സ്ഥാപകനും രക്ഷാധികാരിയുമായ ജോണി ചക്കുപുരക്കല്‍ പ്രശസ്ത ഗായകനാണ്.
|
|
- dated 19 May 2025
|
|
Comments:
Keywords: Germany - Otta Nottathil - memmorandum_to_narendra_modi_Bharat_Ratna_to_K_J_Yesudas Germany - Otta Nottathil - memmorandum_to_narendra_modi_Bharat_Ratna_to_K_J_Yesudas,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|